Sunday, September 16, 2007

ഒരു മോഹം

ആദ്യമായ് എന്‍‌മനോവേണുവില്‍ ചുണ്ടുചേര്‍ത്ത-
അന്നുനീഊതിയ ഗാനമൊന്നില്‍,
ഇന്നുമെന്‍ ആത്മാവുചേര്‍ത്തുഞാന്‍ കേഴുന്നു-
ഒന്നുനീയെന്‍‌മുന്നില്‍ വന്നവെങ്കില്‍.

മണ്ണോടുമണ്ണായ് എങ്ങോമറഞ്ഞുനീ-
എങ്കിലും എന്‍‌കണ്ണുനീര്‍ കാണുകില്‍,
ഒരുതളിര്‍ തെന്നലായ് ഒരുമൃദുസ്മിതമായ്-
ഇന്നുനീയെന്‍‌മുന്നില്‍ വന്നുവെങ്കില്‍.

നിന്‍‌ മന്തഹാസത്തിലേറെമയങ്ങിഞാന്‍-
നിന്നെതൊടുവാന്‍ കൊതിച്ചിരുന്നു,
നിന്‍ ഹസ്തവലയത്തില്‍ ഒന്നമര്‍ന്നീടുവാന്‍-
എന്മോഹമെന്നും തളിര്‍ത്തിരുന്നു.

ഞാന്‍‌നടന്നീടും വഴികളിലെപ്പൊഴും-
നിന്നോര്‍മ്മ തിരിയായ് തെളിഞ്ഞിരുന്നു,
ഞാന്‍ പഠിച്ചീടുമെന്‍ പുസ്തകതാളില്‍ നിന്‍-
പൂമുഖം എന്നും നിറഞ്ഞിരുന്നു.

ജീവിതത്തിന്‍ അര്‍ഥവീതിയിലെപ്പൊഴൊ-
നിന്‍‌ചിത നീറിയെരിഞ്ഞടങ്ങെ,
എന്‍‌മോഹഭംഗങ്ങള്‍ മൂകഗാനങ്ങലായ്-
അന്നുതൊട്ടെന്‍ ഉള്ളില്‍നീറിടുന്നു.

ഒന്നുകരഞ്ഞിടാന്‍ ഒന്നുറങ്ങീടുവാന്‍-
നിന്‍‌മുഖം എന്നെ പിരിഞ്ഞുപോകാന്‍,
ദേഹിവെടിഞ്ഞെന്റെ ദേഹവുമിന്നുനീ-
ചേര്‍ന്നൊരീമണ്ണില്‍ ലയിച്ചുവെങ്കില്‍.

1 comment:

Murali K Menon said...

“നിന്നെ കരവലയത്തിലൊതുക്കുവാന്‍
ഒന്നു ചുംബിക്കുവാനഭിനിവേശം
എനിക്കഭിനിവേശം”
എന്നൊക്കെ കേട്ട് കേട്ട് മനസ്സില്‍ അതിന്റെ ഒരു നിര്‍വൃതി നില നില്‍ക്കുന്നതുകൊണ്ട്

“നിന്‍ ഹസ്തവലയത്തില്‍ ഒന്നമര്‍ന്നീടുവാന്‍-
എന്മോഹമെന്നും തളിര്‍ത്തിരുന്നു“

എന്ന് കേള്‍ക്കുമ്പോള്‍ അത്ര ഭാഷാ സുഖം കിട്ടുന്നില്ല. വേറെ കുഴപ്പമൊന്നുമില്ല. ആശംസകള്‍