Friday, February 19, 2010

തലമുറാന്തരം

മദ്യതിന്റെ മലര്‍ വാടിയിലൂടെ നടക്കുമ്പോളാണ് ഞാന്‍ അവനെ കുറിച്ചോര്‍ത്തത്
അജു..മാത്രത്വതിന്റെ മണം മാറാത്ത മനസ്സും തോളില്‍ അപക്വതയുടെ ആവനാഴിയും വാക്കുകളില്‍ അക്ഷര തെറ്റുകളും നിറച്ചു നടക്കുന്ന ഒരു പയ്യന്‍.
പരീക്ഷണണങ്ങളില്‍ ആയിരിന്നു താല്പര്യം, ഇന്റ്റര്‍നെറ്റും ആഗോളഗ്രാമവും കയെത്തും ദൂരത്തിരുന്നിട്ടും തന്നില്‍ മാത്രം വിസ്വസിക്കുന്നവന്‍.അഴിഞ്ഞാടാന്‍ അവസരങ്ങള്‍ ഇല്ലാതെ പോയ യൗവനം.ജനനം സൗദിയില്‍, അച്ചനും അമ്മയും ഒപ്പം ഉണ്ടായിരുന്നിട്ടും ആസ്വദിക്കാന്‍ ആകാതെ പോയ ബാല്യകാലം,സൗഹ്രദം എന്തെന്നറിയാത്ത സ്കൂള്‍ ജീവിതം. അതായിരിക്കാം ഒരുപക്ഷെ അവനെ അവനാക്കുന്നത്,അജു ആക്കുന്നത്.

ബാല്യകാലങ്ങള്‍ എനിക്ക് അഞ്ജാതം, യൗവനം ഒരു മുത്തശ്ശികഥപോലെ പ്രണയം നിറഞ്ഞു തുളുമ്പുന്നതായിരുന്നു,എന്നാലും ഇവിടെ ഈ പ്രവാസലോകത്തില്‍ അവനും എന്നെ പോലെ ഒരു വിരഹ കാമുകനാണ്.പക്ഷെ കഥകളില്‍ ആണെന്നു മാത്രം.കൊല്ലം ഷാഫിയുടെ ഗാനങ്ങളില്‍ ആയിരുന്നു അവന്റെ പ്രണയവും വിരഹവും.

എന്നൊക്കെയാണു മറ്റുള്ളവരെ പോലെ ഞാനും കരുതിയിരുന്നത്.

ഒരിക്കല്‍ ഒരു രാത്രി അവന്‍ അവന്റെ സുഹ്രത്തിനോട് പറയുന്നതു കേട്ടു
വിവാഹത്തിന്റെ വിഹ്വലതകളെപറ്റി.വിവാഹത്തിനെക്കാളുപരി അതിന്റെ അവസ്ഥകളെ പറ്റി പോലും അറിവില്ലാത്ത യൗവനം.ആകെ ചിന്തിക്കുന്നതു പരാഗണത്തിന്റെ നിമിഷങ്ങളും.ആ പ്രായത്തിലും അവന്റെ വാക്കുകളില്‍ ഒരുപാട് അനുഭവങ്ങള്‍ ഞാന്‍ കേട്ടു,അതില്‍ നിന്നു ഞാന്‍ അവനെ പഠിക്കാന്‍ തുടങ്ങി.അവന്റെ അനുഭവങ്ങളേയും.
അവന്റെ ചിന്തകളില്‍ വസന്തങ്ങള്‍ ഉണ്ടായിരുന്നു....വേനലുകളും....മഴകാലം അവന്റെ കണ്ണില്‍ തുള്ളികള്‍ നിറച്ചു കടന്നു പോയിരുന്നു..കേള്‍ക്കുന്ന പ്രണയകഥകളില്‍ നായകനായി അവന്‍ നടന്നിരുന്നു.

കട്ടെടുത്ത മുഖങ്ങളില്‍ നിറമാറുള്ള ശരീരവും ,ഷാമ്പൂവിന്റെ ഗന്ധം നിറഞ്ഞ മുടിയിഴകളും ,കൊലുസ്സുകള്‍ അണീഞ്ഞ കാലുകളും എല്ലാം നിറച്ച് സ്വപ്നങ്ങളില്‍ അവന്‍ ഒരുപാട് പെണ്‍കുട്ടികളെ പ്രണയിച്ചിരുന്നു...അല്ല ഇപ്പൊളും പ്രണയിക്കുന്നു.

എന്റെ വരികളിലൂടെ ഇനി അവന്‍ പറയട്ടെ..

അനുഭവം-1..ആദ്യപ്രണയത്തിന്റെ അന്ത്യം...

ആദ്യത്തെ പ്രണയം തകര്‍ന്നത് യൗവനത്തിന്റെ ചൂട് സിരകളില്‍ കരാട്ടെയുടെ ദാഹം നിറച്ചപ്പോള്‍ ആയിരുന്നു.ഒട്ടും പ്രതീക്ഷിക്കാതെ.അതും കരാട്ടെ കളരിയില്‍ വച്ച് ഒരു കൊച്ചുപയ്യന്‍ കാരണം...
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അഭ്യാസം തുടങ്ങിയതാണ് ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു അത്യാവശ്യം സ്റ്റെപ്പുകള്‍ പഠിച്ചു എന്നതോന്നല്‍ ഒരു അഹങ്കാരമായി വളര്‍ന്നപ്പോള്‍ ഗുരുവിന്റെ അടുത്തുചെന്നു.പുതിയ കുട്ടികള്‍ക്ക് തന്റെ കഴിവു പറഞ്ഞു കൊടുക്കാന്‍ അവസരം വേണം,ഒരു ചെറുചിരിയോടെ "ആയിക്കോട്ടെ" എന്നു ഗുരുവും.അന്നു തന്നെ പഠിപ്പിക്കലും തുടങ്ങി.
ക്ലാസ്സില്‍ ചെന്നപ്പോളെ ഞ്ഞെട്ടി,പിന്നെ മനസ്സില്‍ ഒന്നല്ല രണ്ട് ലഡ്ഡു പൊട്ടി.ഞാന്‍ പഠിക്കുന്ന സ്കൂളിലെ എട്ടാംക്ലാസ്സില്‍ പഠിക്കുന്ന അസ്സീസും ജബ്ബാറും.അവരുടെ ഇത്തമാര്‍ പത്തില്‍ പഠിക്കുന്നു ഒരുപാടുപേരുടെയും എന്റെയും സ്വപ്നങ്ങളില്‍ ജീവിക്കുന്നവര്‍ അവരുടെ ഒരാളുടെയെങ്കിലും സ്വപ്നത്തിലേക്ക് ഇവരുവഴി നടന്നുചെല്ലാം വേറെ ആര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം.
ഹുസ്സ് അടിച്ച് അവരുടെമുന്നിലേക്ക് ചെന്നു ഒരു ഗുരുവിന്റെ ഗൗരവത്തോടെ.രണ്ട് പേരേയും കണ്ണുകളില്‍ കണ്ണുറപിച്ച് തോളില്‍ പിടിച്ചു കുലുക്കി പിന്നെ ഒന്നും മിണ്ടാതെ ചുറ്റും ഒന്നു നടന്നു മുന്നില്‍ വന്ന് ഒരു കൈ അകലത്തില്‍ നിന്നു.രണ്ട് പേരുടേയും മുഖത്ത് നോക്കി ..ജബ്ബാറിന്റെ മുഖത്ത് ഒരു ചിരി കണ്ടു ,അവന്റെ താടിക്ക് ഒരു തട്ടുകൊടുത്തു അവന്റെ കണ്ണില്‍ കിളിപറന്നുകാണണം.പിന്നെയും അവര്‍ക്കുചുറ്റും നടന്ന് കരാട്ടെയെകുറിച്ച് ഒരു പ്രസഗം.ഒരു ഡെമൊ കാണിക്കാം എന്ന ഓഫര്‍.
ആ ഓഫര്‍ എന്റെ ജീവിതം തന്നെ മാറ്റിമറച്ചു.
അവരുടെ കണ്ണുകളില്‍ ആവേശം..അതു മുതലാക്കാന്‍ തന്നെ ഞാന്‍ തിരുമാനിച്ചു "ഹൈസ്പീഡ് ബ്ലോക്കിങ്ങ്" അതു തന്നെ ആവട്ടെ.അസ്സീസിനെ അടുത്തേക്കുവിളിച്ച് മുന്നില്‍ നിര്‍ത്തി എന്നെ അടിക്കാന്‍ പറഞ്ഞു.ഇത്തിരി ശക്തി ആയിതന്നെ ഞാന്‍ തടുത്തു. അവന്റെകയ്യു തകര്‍ന്നു കാണണം ആ കണ്ണില്‍ അല്പ്പം നീര്‍പൊടിഞ്ഞതു ഞാന്‍ കണ്ടു.ഹാ...ഒരു പധതി വിജയിച്ചിരിക്കുന്നു.ഇതവന്‍ വീട്ടില്‍ പറയും എന്റെ ശക്തി അവളും അറിയും...മുഖത്തെ ഗൗരവം കളയാതെ ഞാന്‍ അടുത്ത ഹുസ്സ് അടിച്ചു.. ഇനി ജബ്ബാറിന്റെ ഊഴം..എന്റെ ശക്തി ഇവന്റെ വീട്ടിലും അറിയണം.ഹും...ഞാന്‍ അവന്റെ കണ്ണുകളില്‍ നോക്കി ഒന്നു മൂളി തയ്യാറായിനിന്നു....അവന്‍ അടിച്ചു..വലം കൈക്ക് ഉള്ള അടി ഞാന്‍ പുല്ലുപോലെ തടുത്തു.."ആരോഗ്യം പോരാ"വീണ്ടും ആഞ്ഞടിക്കാന്‍ പറഞ്ഞു...മനസ്സില്‍ അവന്റെ കണ്ണില്‍ പറക്കുന്ന കിളികളായിരുന്നു കൂടെ അതറിയുമ്പോള്‍ അവള്‍ ചിരിക്കുന്ന ചിരിയും....സര്‍വ്വശക്തിയും എടുത്തു ഞാന്‍ തടുത്തു...ഓര്‍മ്മ നഴ്ടപെട്ടുപോയി കാണണം..ഒരു പത്ത് മിനിട്ട് നിന്നു കറങ്ങുകയായിരുന്നു അവന്‍ .......അല്ല ഞാന്‍...ഒരടിക്ക് ഇത്ര ശക്തി ഉണ്ടെന്ന് അന്നാണ് തിരിച്ചറിഞ്ഞത് ....വലം കൈക്ക് അടിപ്രതീക്ഷിച്ചു നിന്ന എനിക്ക് അവന്‍ ഇടംകയ്യനായിരുന്നു എന്ന് തിരിച്ച്റിയാന്‍ ഒരു അരമണികൂര്‍കൂടി വേണ്ടിവ്വന്നു..

മനസ്സില്‍ അപ്പോളും ആപെണ്‍കുട്ടികളുടെ ചിരിക്കുന്ന മുഖം ആയിരുന്നു..എന്റെ വീഴ്ച്ചമനസ്സില്‍ കണ്ട് ചിരിക്കുന്ന മുഖം.അങ്ങനെ അപ്പോള്‍ എന്റെ കണ്ണില്‍നിന്നും പറന്നകന്ന കിളികള്‍ക്കൊപ്പം മനസ്സിലെ ആ കിളികളും പറന്നുപോയി...

അടുത്ത ലക്കത്തില്‍ കാത്തിരിക്കുക......അനുഭവം-2..അനുഭൂതികളുടെ താളങ്ങള്‍.....