Tuesday, October 11, 2016

ഒരു മഴ

നിൻ മിഴി പീലിതൻ തുമ്പിലെന്തേ.. പ്രിയേ..  
പരിഭവം തുള്ളി തുളുമ്പി
നിൽപ്പു..

ഈ ഏകാന്ത രാവിന്റെ
വീട്ടിൽ നിന്നെ..
ഒറ്റക്കുറക്കി പോകയാലോ..

തോരാതെ  മഴ പെയ്തു
അറിഞ്ഞതില്ലേ..
പാടവരമ്പൊന്നു നോക്കി ടെന്ടെ..

അതിനായി ഞാനൊന്ന് പോയതല്ലേ..
എന്റെ കനവിൻ ഉറക്കം
കെടുത്തിടാതെ..

പുലരിയിൽ പൂക്കൾക്ക്
കണ്ടുണരാൻ..
നിൻ മിഴി വാടാതിരുന്നിടെന്ടെ..

അല്ലെങ്കിൽ പ്രകൃതിതൻ
പരിഭവം ഞാൻ..
ദിനമാകെ കേട്ടു നടന്നിടെന്ടെ...

പുലരി വന്നെത്തുവാൻ നേരമായി..
എന്റെ മോഹമോ മഴകൊണ്ട്
കുളിർന്നു പോയി..

നിന്റെ പരിഭവം എല്ലാം മറന്നു നിന്റെ..
ഒരു നുള്ളു ചൂടെനിക്കേകുകില്ലേ

Tuesday, June 07, 2016

ഒരു സ്വപ്നംകൂടി

ഉമ്മറ തിണ്ണയിലാ
തൂണിലെൻ ഉരം ചാരി -
അപ്പുറത്തെങ്ങോ നില്കും
എൻപ്രിയേ നിന്നൊടോരോ-

പയ്യാരം പറഞ്ഞെന്റെ
ചുറ്റിലും പെയ്യാൻ നില്കും-
 സന്ധ്യതൻ ചുവപ്പിൽ ഞാൻ
കണ്ണടച്ചിരിപ്പുണ്ട് ... 

വിണ്ണിൽ നിന്നിറ്റുവീഴും
മാമഴതുള്ളിക്കൊപ്പം
എത്തിയ കാറ്റിൻ കുളിർ
കയ്യ്കളിൽ കുടുങ്ങി ഞാൻ

മൌനത്തിൻ ചിറകേറി
മോഹത്തിൻ വനത്തിലെ
വാസന്തം നുകർന്നിടാൻ
നിന്നോടൊത്തൊന്നു പോകെ.

മുത്തങ്ങ പുല്ലിനൊപ്പം
മുക്കൂറ്റി വിടർന്നാടും
മുറ്റത്തു നിൽകുമെന്റെ
മോഹങ്ങൾ വിടര്ന്നിടെ

എത്തിയാ വാനിൽ നിന്നും
കാതര മേഘങ്ങൾ തൻ
ബന്ധത്തിൽ നിന്നു  മണ്ണിൽ
പിറന്ന മിന്നൽ പിണർ..

ദിക്കുകൾ ഭേദിച്ചോരാ
ഗര്ജനം മുഴങ്ങവെ
ഹൃത്തിൽ  നിന്നുയർന്നുപൊയ്
എന്തിനോ  നിശ്വാസങ്ങൾ

ഞെട്ടി ഞാൻ ഉണർന്നെന്റെ
ചുറ്റിലും തിരഞ്ഞപ്പോൾ
കണ്ടതോ മായാലോക
മാകുമീ മണൽ കാട് ...

ഒരു സ്വപ്നംകൂടി 

Thursday, April 07, 2016

മനുഷ്യന്‍

മനുഷ്യന്

ജനനം അതൊരു ഉറപ്പാക്കലാണ്....മരിക്കുമെന്ന ഉറപ്പ്...
മരണം അതൊരു കലയാണ്‌ .... ജീവിക്കുന്നതിന്റെ കല...
പ്രണയം അതൊരു അറിവാണ്‌.... അകലെ ഉള്ളവര്‍ക്കും അരികില്‍ ഉണ്ടാകാം എന്ന അറിവ്...
വിരഹം ഓരോര്മ്മപെടുതലാണ് .... അരികില്‍ ഉള്ളവരെപോലും മറക്കാംഎന്ന ഓര്‍മ്മപ്പെടുത്തല്‍....