ഞാൻ ഒരു അടഞ്ഞ പുസ്തകമാണ്..
ആഗ്രഹം ഉള്ളവർക്ക് തുറന്നുവായിക്കാൻ കഴിയുന്ന ഒന്ന്...
അക്ഷരങ്ങൾ പരിചയം ഉള്ളവർക്ക് വെറും വാക്കുകൾ ആണ് എന്നിലെ താളുകളിലെ ഓരോ വരികളിലും...
അർഥങ്ങൾ തിരയുന്നവർക്ക് ഒരു പ്രഹേളികയും...
ഓരോ താളുകൾ മറിക്കുമ്പോഴും..
മറിക്കുവാൻ ഒരു താൾ മുന്നിൽ എന്നും ഉള്ള ഒരു പുസ്തകം..
വിരാമം... അർദ്ധവിരാമം.. അവിരാമം.. വിസർഗം.. എല്ലാം ഉണ്ട് എന്റെ ഓരോ താളുകളിലും..
ഒപ്പം തന്നെ വാസനാ നദിയുടെ ഓളങ്ങളും..
ഞാൻ അടഞ്ഞ പുസ്തകം ആയിരിക്കും ..
എന്റെ താളുകളിൽ വരച്ചിട്ട വരികളെ വായിക്കുന്ന ഒരാളെങ്കിലും അതിൽ നിന്ന് സ്വന്തം കണ്ണുകളിലെ കാഴ്ചകളെ വിട്ട്..
എന്റെ കണ്ണുകളിലെ കാഴ്ചയെ അറിയാത്തിടത്തോളം..