ഒരുമിച്ചു ഭൂവില്‍ ജനിച്ചില്ലയെങ്കിലും
എപ്പൊഴോ ഒന്നായതല്ലെ നമ്മള്‍.
അന്നുതൊട്ടിന്നോളം എല്ലാരാവിലും
ഒരുമിച്ചുറങ്ങാന്‍ കിടന്നുനമ്മള്‍.
അന്നം പകുക്കാതെ എത്രയോ ഉച്ചകള്‍
കയ്യിട്ടുവാരി കഴിച്ചുനമ്മള്‍.
കൗമാര സ്വപ്നങ്ങള്‍ ഒക്കെയും പങ്കിട്ടു
ഒരുപാടുകനവുകള്‍ നെയ്തുനമ്മള്‍.
പകലിന്‍ വിയര്‍പ്പും രാവിന്റെ കുളിരും
കൈമാറി എന്നും ചിരിച്ചുനമ്മള്‍.
കരളില്‍ വിടര്‍ന്നൊരാ മോഹപൂമൊട്ടുകള്‍
രക്തം പകര്‍ന്ന് വിടര്‍ത്തി നമ്മള്‍.
പ്രേമത്തിന്‍ ആദീപ്ത ദീപനാളങ്ങളില്‍
ചിറകെരിഞ്ഞൊരുനാളു വീണുനമ്മള്‍.
എഴുതിയന്നൊരുപാടുവാക്കുക്കള്‍ പ്രണയിനി
ക്കൊരുപാടു കനവുകള്‍ കണ്ടുനമ്മള്‍.
ഒടുവില്‍ പിരിഞ്ഞവര്‍ പോയപ്പോള്‍ ജീവന്റെ
വേരറ്റുവീണു പിടഞ്ഞു നമ്മള്‍.
ഉയിരില്‍ മുളച്ചൊരാ പ്രണയ മുള്‍ച്ചെടികളില്‍
ഹൃദയം കൊരുത്തു കരഞ്ഞുനമ്മള്‍.
എല്ലാം മറക്കുവാന്‍ ഒന്നുറങ്ങീടുവാന്‍
എതയോ വീഥികള്‍ തേടിനമ്മള്‍.
മദ്യം മണക്കുന്ന കാറ്റേറ്റിരുന്നെത്ര
അര്‍ധാന്തകാര പരപ്പില്‍ നമ്മള്‍.
തോള്‍ പുണര്‍ന്നെത്രയോ സന്ധ്യകള്‍
ആലുവാപുഴ കണ്ടു ലോകം മറന്നു നമ്മള്‍.
പുലരിയില്‍ ഒരുനോക്കുകാണുവാന്‍ മാത്രമായ്
സായാഹ്നമെത്ര പിരിഞ്ഞുനമ്മള്‍.
കണ്ണെത്തിടാത്തൊരു ലോകത്തിലായിട്ടും
കനവിനാല്‍ കൈകോര്‍ത്തിരുപ്പു നമ്മള്‍.
അറിയില്ല ആത്മാവിലേതേതു തന്ത്രിയാല്‍
ബന്ധിച്ചു ഭൂവില്‍ പിറന്നു നമ്മള്‍.
ഇന്നോളം അര്‍ത്ഥങ്ങള്‍ തിരയാതെ സൗഹൃദ
പൂവുകള്‍ വാടാതെ കാത്തുനമ്മള്‍.
ദേഹാസ്തമനത്തിന്‍ സന്ധ്യക്കുവേര്‍പെട്ടു
നമ്മളായ് തന്നെ ജനിക്കും നമ്മള്‍.
കടപ്പാട് :-ബിനുസ്താദ് എന്ന ബിനുദാസ്,ഉമേഷ് എന്ന ഉമേഷ്മേനോന്‍,ധന്യന്‍ എന്ന തിരുമേനി.......അല്ല തിരുമേനി എന്ന ധന്യന്‍,പിന്നെ ചന്ദ്രസേനന്‍ എന്ന എന്റെ അനുഭവങ്ങള്‍.
Wednesday, January 16, 2008
സൗഹൃദം
Subscribe to:
Post Comments (Atom)

7 അഭിപ്രായങ്ങള്‍:
ദേഹാസ്തമനത്തിന്‍ സന്ധ്യക്കുവേര്‍പെട്ടു
നമ്മളായ് തന്നെ ജനിക്കും നമ്മള്‍.
നല്ല വരികള്‍
നന്നായി, വരികള്‍!
:)
പുലരിയില്‍ ഒരുനോക്കുകാണുവാന്‍ മാത്രമായ്
സായാഹ്നമെത്ര പിരിഞ്ഞുനമ്മള്‍.
നല്ല വരികള്‍....:)
ഒരു പ്രണയത്തിന്‍റെ തീക്ഷണതയെ
മുഴുവനായ് ഉള്‍കൊണ്ട വരികള്‍ എന്നാണ് തോന്നിയത്..
വളരെ നന്നായിരിക്കുന്നു..
അര്‍ത്ഥങ്ങള്‍ തിരയാതെ, ഒന്നും പ്രതീക്ഷിക്കാതെ സ്‌നേഹം നല്‍കുന്നിടത്ത് സൗഹൃദം മരിക്കില്ല.. ഒരിക്കലും....
ഇന്നോളം അര്‍ത്ഥങ്ങള്‍ തിരയാതെ സൗഹൃദ
പൂവുകള്‍ വാടാതെ കാത്തുനമ്മള്‍.
ദേഹാസ്തമനത്തിന്‍ സന്ധ്യക്കുവേര്‍പെട്ടു
നമ്മളായ് തന്നെ ജനിക്കും നമ്മള്‍.
സൂപ്പര്‍ മാഷെ...സൌഹൃദബും സ്നേഹവും പ്രണയും സത്സല്യവും ഇന്ന് അതൊക്കെ കടമായിപ്പോലും കിട്ടാനില്ലാ..
മനസ്സിന്റെ മിഴിക്കോണിലെ മയില്‍പീലി തുണ്ടുപോലെ ഇന്നും മനസ്സിലേയ്ക്ക്ക്ക് ഒരു ജ്വാലയായ് കടന്ന് വരുന്നൂ കുറേ നല്ല നിമിഷങ്ങള്‍.വളരെ നന്നായിരിക്കുന്നു..
pahaya...vanOlam valaruka. Ithrayum nannavumennu ithravegam karuthiyilla. (malayalam font illathathukontu English il kachukayaaNu.) ithu atipoli aayirikkunnu. bakkiyullathu cheria praasaththinte kuzhappam maathram.. santhOsham aayi. manassil vallathe thaTTunnu. Aluvaa puzhayil thOLurummi irikkaan mOham.. maNalil chithrangal kOri varachchu unnikathakal parayaanum. Oti vaa.. kalyanathinu varumpol kanTOLaam. abhinandanangngaL... ABHI. Kabhi? kunjubi
Post a Comment