Sunday, November 04, 2007

ഓര്‍മ്മകള്‍ എനിക്ക്

ഓര്‍മ്മകള്‍...

പൊഴിഞ്ഞുവീഴുന്ന നിമിഷങ്ങള്‍ക്കൊപ്പം നാമറിയാതെ നമ്മളില്‍നിന്ന് കൊഴിഞ്ഞുപോകുന്നതെല്ലാം ആരൊ പെറുക്കിയെടുത്ത് കൂട്ടിവക്കുന്ന ഒരു സ്വര്‍ണപാത്രം...

ഓര്‍മ്മകള്‍ എനിക്ക്,

ഏകാന്തതകളുടെ കല്ലില്‍‍തട്ടി മറഞ്ഞുവീഴുമ്പോള്‍ ചിതറിവീഴുന്ന പഴയകാലത്തിന്റെ കണ്ണീരും കിനാക്കളും സന്തോഷങ്ങളുമാണ്...

ചിലപ്പോള്‍ അതുവാരിയെടുത്ത് മനസ്സിന്റെ പലകയില്‍ നിരത്തിവക്കുമ്പോള്‍ ഉള്ളിലെവിടെയോ ഉറവയെടുക്കുന്ന നഷ്ടബോധത്തിന്റെ കണ്ണുനീര്‍ചാലുകളാണ്...

പിന്നെ ചീലപ്പോള്‍ തോന്നും മനസ്സിന്റെ ശിഖിരങ്ങളില്‍ എപ്പൊഴൊക്കെയോ പടര്‍ന്നുകയറിയിരുന്ന പ്രതീക്ഷകളില്‍നിന്ന് ഇന്നും പൊഴിഞ്ഞുപോകാതെ ഇതള്‍ വിരിച്ചു നില്‍ക്കുന്ന മുല്ലപൂക്കള്‍ പൊഴിക്കുന്ന ഗന്ധമാണതെന്ന്...

പിന്നെ...പിന്നെ...ചിലപ്പോള്‍ കരളിലെ ഒരുമൂലയില്‍ ഒഴിഞ്ഞുകിടക്കുന്ന കൂട്ടില്‍നിന്ന് കേള്‍ക്കാറുള്ള നഷ്ടപെട്ടുപോയ ഒരു പഴയകാലപ്രണയത്തിന്റെ വളകിലുക്കം നല്‍കുന്ന അസ്വസ്ഥത...

ഓര്‍മ്മകള്‍...

അതെനിക്ക് ഇപ്പോള്‍ ഈ പ്രവാസലോകത്തെ നിന്ദ്രകളില്ലാത്തരാത്രികളില്‍ വാരിപുതച്ച്‌കിടക്കാന്‍ ഒരു പട്ടുനൂല്‍പുതപ്പായിരിക്കുന്നു...

5 comments:

സുല്‍ |Sul said...

“പിന്നെ...പിന്നെ...ചിലപ്പോള്‍ കരളിലെ ഒരുമൂലയില്‍ ഒഴിഞ്ഞുകിടക്കുന്ന കൂട്ടില്‍നിന്ന് കേള്‍ക്കാറുള്ള നഷ്ടപെട്ടുപോയ ഒരു പഴയകാലപ്രണയത്തിന്റെ വളകിലുക്കം നല്‍കുന്ന അസ്വസ്ഥത...“

ഓര്‍മ്മകള്‍... എല്ലാം ഓര്‍മ്മകള്‍...
നന്നായിരിക്കുന്നു ചന്ദ്രു :)
-സുല്‍

ശ്രീ said...

“ഓര്‍മ്മകള്‍ എനിക്ക്,

ഏകാന്തതകളുടെ കല്ലില്‍‍തട്ടി മറഞ്ഞുവീഴുമ്പോള്‍ ചിതറിവീഴുന്ന പഴയകാലത്തിന്റെ കണ്ണീരും കിനാക്കളും സന്തോഷങ്ങളുമാണ്...”

നന്നായിരിക്കുന്നു.

:)

ചന്ദ്രസേനന്‍ said...

നന്ദി സുല്‍...നന്ദി ശ്രീ

ദിലീപ് വിശ്വനാഥ് said...

അക്ഷരത്തെറ്റില്‍ തന്നെ തുടങ്ങിയത് വായിക്കാനുള്ള രസം കൊല്ലും.

Unknown said...

ഓര്‍മ്മ വേണം, ഓര്‍മ്മ വേണം
ഓരോ നിമിഷവുമേ!
ഓടി അണയും പൈങ്കിളിയേ നീ
കൂടു കൂട്ടിയ ഹൃദയം....ച്ഛന്ദ്രൂ..ഒരു ഉമ്മ. നന്നായിരിക്കുന്നു.. കാരി ഓണ്‍.