എന്താ പറ്റിയത്..?
ചെറുബെഞ്ചിൽ ഒന്ന് കുടുങ്ങി..
ചെറുതായി ഒന്ന് കിടുങ്ങി..
ചെറു പുഴയാ കണ്ണിൽ ഒരുങ്ങി..
എന്നിട്ട്..?
വടിയൊന്നാ വിരലിൽ കെട്ടി..
വിടവാങ്ങി ഡോക്ടർ പോയി..
വടി നാലുള്ളൊരു കാലിൽ...
വടിവൊത്തു നടക്കുന്നു ഞാൻ..
ഇനീപ്പോ..
അധികഠിനം അധികമിരുപ്പും..
അതിനപ്പുറ വേദനയും..
അതുഭഗവതി അരുളാൽ തീരാൻ..
ആത്മാവാൽ പ്രാർത്ഥിക്കാം..

No comments:
Post a Comment