Saturday, October 24, 2026

ചിലപ്പോൾ ചിലർ അങ്ങിനെ ആണ്

ചിലപ്പോൾ ചിലർ അങ്ങിനെ ആണ്... മനസ്സിന്റെ മുറ്റം അടിച്ചുവാരാൻ ചൂലുമായി ഇറങ്ങും.. വന്നു വീണ ചിന്താ കരിയില എല്ലാം അടിച്ചു വാരി കാൽക്കീഴിൽ ഒതുക്കി.. കണ്ണുനീർ കൊണ്ട് നനയ്ക്കും.. പിന്നെ ദേഷ്യം കൊണ്ട് കത്തിക്കും....ആ പുകയിലെടുത്തു ചാടി കാലുപോള്ളുമ്പോൾ.. അടുത്ത് നിൽക്കുന്ന ആളിന്റെ മാറിലേക്ക് ഓടിച്ചെന്ന്ആഞ്ഞു വീഴും...ആകാശത്തുനിന്ന് അഗ്നിയും അതിൽ നിന്നാണ് ജലവും ഉണ്ടായി എന്നറിയുന്ന ദേഹിയെ തൊട്ടാൽ.. പൊള്ളി ഓടിയ കാലുകളിലെ അഗ്നി ശമിക്കും..

പക്ഷെ നീറൽ മാറുമ്പോൾ.. അവർ പറയും.. നീ എന്റെ ദുഃഖത്തിൽ അല്പം പോലും കരഞ്ഞില്ലല്ലോ എന്ന്...

No comments: