Saturday, October 24, 2026
വിരൽ
ചിലപ്പോൾ ചിലർ അങ്ങിനെ ആണ്
ചിലപ്പോൾ ചിലർ അങ്ങിനെ ആണ്... മനസ്സിന്റെ മുറ്റം അടിച്ചുവാരാൻ ചൂലുമായി ഇറങ്ങും.. വന്നു വീണ ചിന്താ കരിയില എല്ലാം അടിച്ചു വാരി കാൽക്കീഴിൽ ഒതുക്കി.. കണ്ണുനീർ കൊണ്ട് നനയ്ക്കും.. പിന്നെ ദേഷ്യം കൊണ്ട് കത്തിക്കും....ആ പുകയിലെടുത്തു ചാടി കാലുപോള്ളുമ്പോൾ.. അടുത്ത് നിൽക്കുന്ന ആളിന്റെ മാറിലേക്ക് ഓടിച്ചെന്ന്ആഞ്ഞു വീഴും...ആകാശത്തുനിന്ന് അഗ്നിയും അതിൽ നിന്നാണ് ജലവും ഉണ്ടായി എന്നറിയുന്ന ദേഹിയെ തൊട്ടാൽ.. പൊള്ളി ഓടിയ കാലുകളിലെ അഗ്നി ശമിക്കും..
സെപ്റ്റംബർ -5 വരികൾക്ക്
വരികൾക്ക് മിഴിയോർത്തു മൊഴികൾക്കു കാതോർത്തന്നെവിടെയോ നിന്നൊരെൻ മോഹം..
വരിയിൽ തുടങ്ങി നിൻ മൊഴിയുംകടന്നിന്നു
മിഴികളിൽ തിരയുന്നു മൂകം..
ആയിരം ജന്മങ്ങൾ അകലെയാണിനി നമ്മൾ എന്നെന്നെ ഓർപ്പിച്ച ഹൃദയം..
ആശതൻ ആലയിൽ ഊതിപഴുപ്പിച്ചു വിടചൊല്ലി പോകുന്നു കാലം..
പ്രണയത്തിൻ പെരുമഴക്കാലം മറക്കാതെ വിറകൊണ്ടു നിന്നൊരെൻ മനസ്സും..
പ്രകൃതിതൻ വികൃതിയിൽ വെയിലേറ്റ് വീണിന്ന് വിയർക്കുന്നുന്നതറിയുന്നു ഞാനും..
പറയുവാൻ ആകാതെ വാക്കുകൾ പകുതിയിൽ
ഞെട്ടറ്റു താഴെ വീഴുമ്പോൾ...
പകലിൻ പ്രയാണത്തിൽ പലതും മറക്കുവാൻ വെറുതെ ഞാൻ ആശിച്ചു നിൽപ്പു..
Friday, October 23, 2026
ഇന്ന്
എന്തുകൊണ്ടോ
നഷ്ടബോധത്തിൻ ചിതൽ കുത്തു കൊണ്ടുഞ്ഞാൻ..
നഷ്ട സ്വപ്നത്തിന്റെ നീറ്റലിൽ നിൽക്കയാൽ..
നീർവീണു കുളിരാർന്ന ഭൂമിയെ പോലും..
നിറമറ്റ കാണുന്ന നിമിഷങ്ങളാകയാൽ..
ഒരു വരി പോലും തരാതെ എൻ ചുറ്റിലും ..
ഒരു കൊച്ചു കാറ്റുണ്ട് വെറുതെ തിരിയുന്നു..
ഒരുപക്ഷെ ലോകത്തിൻ ആവശ്യമാകാം..
ഒരു നിശ്ശബ്ദത.. ഇന്നെന്നിൽ അനിവാര്യമാകാം..
