വരികൾക്ക് മിഴിയോർത്തു മൊഴികൾക്കു കാതോർത്തന്നെവിടെയോ നിന്നൊരെൻ മോഹം..
വരിയിൽ തുടങ്ങി നിൻ മൊഴിയുംകടന്നിന്നു
മിഴികളിൽ തിരയുന്നു മൂകം..
ആയിരം ജന്മങ്ങൾ അകലെയാണിനി നമ്മൾ എന്നെന്നെ ഓർപ്പിച്ച ഹൃദയം..
ആശതൻ ആലയിൽ ഊതിപഴുപ്പിച്ചു വിടചൊല്ലി പോകുന്നു കാലം..
പ്രണയത്തിൻ പെരുമഴക്കാലം മറക്കാതെ വിറകൊണ്ടു നിന്നൊരെൻ മനസ്സും..
പ്രകൃതിതൻ വികൃതിയിൽ വെയിലേറ്റ് വീണിന്ന് വിയർക്കുന്നുന്നതറിയുന്നു ഞാനും..
പറയുവാൻ ആകാതെ വാക്കുകൾ പകുതിയിൽ
ഞെട്ടറ്റു താഴെ വീഴുമ്പോൾ...
പകലിൻ പ്രയാണത്തിൽ പലതും മറക്കുവാൻ വെറുതെ ഞാൻ ആശിച്ചു നിൽപ്പു..

No comments:
Post a Comment