Monday, March 14, 2022
കാഴ്ച്ച
ആകാശം
Friday, March 04, 2022
യക്ഷി
Thursday, March 03, 2022
ജീൻ
ദാഹം
നിന്മുടി തുമ്പിൽ നിന്നിറ്റുവീഴും
മഞ്ഞുതുള്ളിതൻ ചൂടുള്ള സ്വപ്നങ്ങളെൻ..
കവിൾ തഴുകിയെന്നും ഒഴുകിയോടും
കരളിലും കനവിലും കുളിർ നിറയ്ക്കും...
നിൻ കവിൾ ചുംബിച്ചുറങ്ങീടുവാൻ
ചിന്തകൾ സന്ധ്യക്കു കാത്തിരിക്കും..
നിൻ വിരൽ തുമ്പിനാൽ
മുറിവേൽക്കുവാൻ..
എന്റെ ഹൃദയം എന്നും കൊതിച്ചിരിക്കും..
ഏകാന്ത ചിന്തകൾക്കുളിലെന്നും
വർണ്ണ ചിറകാർന്ന മോഹങ്ങൾ എന്നുമെന്നും..
നിൻ ചൊടി തുമ്പിലെ
തേൻ നുകരാൻ..
ദാഹം ഉള്ളിലൊതുക്കി
വിയർത്തിരിക്കും..
വിശപ്പ്
അശിക്കുന്ന വയറിന്റെ നിഴലുമായി..
കേൾക്കുന്നുണ്ട്
കേൾക്കുന്നുണ്ട്...
മഴ മണ്ണിൻ മാറിൽ മധു തൂകിയാടും..
മധുര മദാലസ പദനിസ്വനം..
ചിങ്ങത്തിൻ തൊടിയിൽ വിടരാൻ കൊതിക്കുന്ന..
പൂക്കൾതൻ ചൊടിയിലെ മന്ദഹാസം..
മുറ്റത്തുമെഴുകിയ ചാണകത്തറയിലെ..
തുളസിക്കതിരിന്റെ മൃതുമന്ത്രണം..
ഉമ്മറത്തിണ്ണയിൽ തൂണിൽ ഉരംചാരി..
നിൽക്കുമെൻ ദേവിതൻ ദീർഘ ശ്വാസം...
കാതിലെ കമ്മലിൻ തൊങ്ങലിൻ നെഞ്ചിലെ..
ഊഞ്ഞാൽ പാട്ടിന്റെ മുഗ്ദ്ധഗാനം..
ആ ചുണ്ടിൽ വിരിയും പുഞ്ചിരി മിന്നലിൻ..
വെള്ളി വെളിച്ചത്തിൻ ദൃശ്യരാഗം..
അനുരാഗ മേഘങ്ങൾ മൂടിയ വിണ്ണിന്റെ..
നെഞ്ചിൽ പടരുന്ന ശുദ്ധഗീതം..
ഓർമ്മതൻ ഓലകൾ തമ്മിൽ കൊരുക്കുന്ന..
തെന്നലിൻ കൈയിലെ മുരളിരവം..
പെണ്ണ്
ഒരുമിഴി ചിമ്മലിൽ ഒളിച്ചു വക്കും..
കടവ്
പച്ചിലചാർത്തണി പുൽപടർപ്പിൽ..
Thursday, January 06, 2022
അറിവ്
നിശ്ശബ്ദതയുടെ ആഴം ഞാൻ അറിഞ്ഞിരിക്കുന്നു.. ബലൂണിന്റെ ഉള്ളിൽ പെട്ട ശ്വാസത്തിന്റെയും..അതിന്റെ സ്വതന്ത്രമാകലുകളിൽ നിന്നും ഉയർന്ന നെടുവീർപ്പും ഞാൻ അനുഭവിച്ചിരിക്കുന്നു....
Thursday, October 14, 2021
ഒരു ചിന്ത
ശ്വാസം
പലചിന്തയിൽ നിന്നും പതുക്കെ കരേറിയേൻ..
പലതെന്ന ചിന്തയെ ഒന്നാക്കി നിർത്തുന്ന ..
പൂക്കാത്ത പൂമര കൊമ്പിൽ നിശ്ശബ്ദമായ്..
പരിമളം ചാർത്തി പ്രശോഭിത പുഷ്പമായ്..
പകലിന്റെ വേനലിൽ വെറുതെ പൊഴിയുന്ന..
പ്രകൃതിതൻ വേർപ്പിന്റെ വികൃതിപോലെന്നും തനുവിൽ..
പുലരി തൊട്ട് അടുത്ത പുലരിയോളം പടർന്ന്..
പുകയുണ്ണുവാൻ കൊതിച്ചു പുകയുന്ന ദേഹത്തിൽ..
പുണരുന്ന കൊച്ചു കിനാക്കളെ പോലെ..
പടരുന്ന ഒരു ഭക്തി ഗാനമാണെന്നും ശ്വാസം ..
Sunday, October 03, 2021
ഒരു സ്വപ്നം.. കൂടി..
Thursday, August 19, 2021
ഓണം
ഒരു പൂവും പൂത്തില്ല..
