Friday, November 17, 2017

Chinthakal

നിമിഷങ്ങൾ നെടുവിയർപ്പായ് ഉതിർന്നു വീണെൻ..
നിനവിന്റെ പുതപ്പിന്നു നനഞ്ഞു പോയി..

മറയുന്ന നിമിഷങ്ങൾ അടുക്കി വച്ച്..
മറവിതൻ മടിയിലിന്നുറങ്ങി  വീഴെ.. 

മറക്കാത്ത മധുമാസം മനം കവർന്നു..
മഴകോളായ് മനതാരിൽ മധു പെയ്യുന്നു...

വിരഹത്തിൻ വിരൽ തൊട്ടു പോകും പോലെ..
വിരഹിയാം മാരുതൻ തഴുകുന്നെന്നെ..

ഇടിമിന്നൽ ഇടവിടാത്തൊടിഞ്ഞു വീണെൻ..
ഇടനെഞ്ചിൽ വിടവുകൾ വീഴുന്നുണ്ട്..

പൊഴിയുന്ന കനവുകൾ ഒരു പുഴപോൽ..
പുതപ്പായ് എൻ ദേഹത്തിൽ പടരുന്നുണ്ട്..

പകൽ കാണാ പൂക്കൾ പോൽ ഇരുട്ടിനുള്ളിൽ..
പുകയൂതി തീരുന്ന ദിനങ്ങൾ മായും..

പിറവിക്കായ് വിറകൊള്ളും ആത്മാവിൽ നാം ..
പിറന്നീടും മണ്ണിൽ വീണ്ടും.. പിണക്കം വേണ്ട...

Saturday, April 01, 2017

വിഷാദത്തിന്റെ വിയർപ്പ്

വിഷാദത്തിന്റെ വിയർപ്പ്

വിരൽ തുമ്പിൽ നിന്നും
കൈത്തണ്ടയിലേക്ക്..
പിന്നെ
ഒരു ചെറു തണുപ്പിലേക്ക്..

ചൊടിത്തുമ്പിൽ നിന്നും
അന്നനാളത്തിലേക്ക്..
പിന്നെ
ഒരു ചെറിയ വിറവലിലേക്ക്..

ഇന്ദ്രിയങ്ങളിൽ നിന്നും
റയിൽവേ പാലങ്ങളിലേക്ക്
പിന്നെ
പല കഷ്ണങ്ങളിലേക്ക്..

മിഴി തുമ്പിൽ നിന്നും
കഴുത്തിലേക്ക് .
പിന്നെ
ഒരു "ധന്യ " നിശ്ശബ്ദതയിലേക്ക്..

ഒടുവിൽ എല്ലാവിയർപ്പും
ഒടുങ്ങുന്നത്
ജനനത്തിന്റ  പുഴയിലൂടൊഴുകി  മരണത്തിന്റെ കടലിലേക്ക്..

Sunday, January 15, 2017

സ്വപ്നാടനം

നിന്മുടി തുമ്പിൽ നിന്നിറ്റുവീഴും
മഞ്ഞുതുള്ളിതൻ ചൂടുള്ള സ്വപ്നങ്ങളെൻ..
കവിൾ തഴുകിയെന്നും ഒഴുകിയോടും
കരളിലും കനവിലും കുളിർ നിറയ്ക്കും...

നിൻ കവിൾ ചുംബിച്ചുറങ്ങീടുവാൻ
ചിന്തകൾ സന്ധ്യക്കു  കാത്തിരിക്കും..
നിൻ വിരൽ തുമ്പിനാൽ
മുറിവേൽക്കുവാൻ..
എന്റെ ഹൃദയം എന്നും കൊതിച്ചിരിക്കും..

ഏകാന്ത ചിന്തകൾക്കുള്ളിനുള്ളിൽ
വർണ്ണ ചിറകാർന്ന മോഹങ്ങൾ എന്നുമെന്നും..
നിൻ ചൊടി തുമ്പിലെ
വാക്ക്  നുകരാൻ..
ദാഹം ഉള്ളിലൊതുക്കി
വിയർത്തിരിക്കും..

നിശ്ശബ്ദ ശബ്ദങ്ങൾ എന്റെ ചുറ്റും
നിന്റെ ശ്വാസമെൻ  നിശ്വാസ വീചിയാക്കി.. 
നിന്മിഴിക്കുള്ളിൽ എൻ നിഴലുവീഴും
നിമിഷങ്ങൾ കാത്തിന്നിരിക്കുന്നു ഞാൻ..

മറയുന്നൊരോർമ്മകൾ ഏറെയുണ്ട്‌
മറയാത്ത മകര കുളിരുമുണ്ട്..
മനസ്സിന്റെ മറയത്ത് മഴ പെയ്തിടും
മായാത്ത കനവുകൾ ഏറെയുണ്ട്‌...

പ്രണയമേ നിന്നെ പിരിഞ്ഞിരിക്കാൻ..
പ്രകൃതിതൻ നിയമം വിടുന്നില്ലല്ലോ..
പ്രാകൃത ചിന്തകളെന്നു തോന്നാം.. പക്ഷെ
പ്രാണനിൽ നിറയുന്നതറിയുന്നു ഞാൻ..

Tuesday, October 11, 2016

ഒരു മഴ

നിൻ മിഴി പീലിതൻ തുമ്പിലെന്തേ.. പ്രിയേ..  
പരിഭവം തുള്ളി തുളുമ്പി
നിൽപ്പു..

ഈ ഏകാന്ത രാവിന്റെ
വീട്ടിൽ നിന്നെ..
ഒറ്റക്കുറക്കി പോകയാലോ..

തോരാതെ  മഴ പെയ്തു
അറിഞ്ഞതില്ലേ..
പാടവരമ്പൊന്നു നോക്കി ടെന്ടെ..

അതിനായി ഞാനൊന്ന് പോയതല്ലേ..
എന്റെ കനവിൻ ഉറക്കം
കെടുത്തിടാതെ..

പുലരിയിൽ പൂക്കൾക്ക്
കണ്ടുണരാൻ..
നിൻ മിഴി വാടാതിരുന്നിടെന്ടെ..

അല്ലെങ്കിൽ പ്രകൃതിതൻ
പരിഭവം ഞാൻ..
ദിനമാകെ കേട്ടു നടന്നിടെന്ടെ...

പുലരി വന്നെത്തുവാൻ നേരമായി..
എന്റെ മോഹമോ മഴകൊണ്ട്
കുളിർന്നു പോയി..

നിന്റെ പരിഭവം എല്ലാം മറന്നു നിന്റെ..
ഒരു നുള്ളു ചൂടെനിക്കേകുകില്ലേ

Tuesday, June 07, 2016

ഒരു സ്വപ്നംകൂടി

ഉമ്മറ തിണ്ണയിലാ
തൂണിലെൻ ഉരം ചാരി -
അപ്പുറത്തെങ്ങോ നില്കും
എൻപ്രിയേ നിന്നൊടോരോ-

പയ്യാരം പറഞ്ഞെന്റെ
ചുറ്റിലും പെയ്യാൻ നില്കും-
 സന്ധ്യതൻ ചുവപ്പിൽ ഞാൻ
കണ്ണടച്ചിരിപ്പുണ്ട് ... 

വിണ്ണിൽ നിന്നിറ്റുവീഴും
മാമഴതുള്ളിക്കൊപ്പം
എത്തിയ കാറ്റിൻ കുളിർ
കയ്യ്കളിൽ കുടുങ്ങി ഞാൻ

മൌനത്തിൻ ചിറകേറി
മോഹത്തിൻ വനത്തിലെ
വാസന്തം നുകർന്നിടാൻ
നിന്നോടൊത്തൊന്നു പോകെ.

മുത്തങ്ങ പുല്ലിനൊപ്പം
മുക്കൂറ്റി വിടർന്നാടും
മുറ്റത്തു നിൽകുമെന്റെ
മോഹങ്ങൾ വിടര്ന്നിടെ

എത്തിയാ വാനിൽ നിന്നും
കാതര മേഘങ്ങൾ തൻ
ബന്ധത്തിൽ നിന്നു  മണ്ണിൽ
പിറന്ന മിന്നൽ പിണർ..

ദിക്കുകൾ ഭേദിച്ചോരാ
ഗര്ജനം മുഴങ്ങവെ
ഹൃത്തിൽ  നിന്നുയർന്നുപൊയ്
എന്തിനോ  നിശ്വാസങ്ങൾ

ഞെട്ടി ഞാൻ ഉണർന്നെന്റെ
ചുറ്റിലും തിരഞ്ഞപ്പോൾ
കണ്ടതോ മായാലോക
മാകുമീ മണൽ കാട് ...

ഒരു സ്വപ്നംകൂടി 

Thursday, April 07, 2016

മനുഷ്യന്‍

മനുഷ്യന്

ജനനം അതൊരു ഉറപ്പാക്കലാണ്....മരിക്കുമെന്ന ഉറപ്പ്...
മരണം അതൊരു കലയാണ്‌ .... ജീവിക്കുന്നതിന്റെ കല...
പ്രണയം അതൊരു അറിവാണ്‌.... അകലെ ഉള്ളവര്‍ക്കും അരികില്‍ ഉണ്ടാകാം എന്ന അറിവ്...
വിരഹം ഓരോര്മ്മപെടുതലാണ് .... അരികില്‍ ഉള്ളവരെപോലും മറക്കാംഎന്ന ഓര്‍മ്മപ്പെടുത്തല്‍....



Saturday, April 11, 2015

പുഞ്ചിരി

ആ പുഞ്ചിരിയിൽ..

ലോകം അന്നെൻ മുന്നിൽ പകൽപോലെ തെളിയും.....
ഉണരുന്ന ചിന്തകൾ പൂക്കളായ് വിടരും....
ചിത്തം തെളിയും എൻ ചിന്തകൾ തെളിയും..
അകതാരിൽ കൌമാരകാലം നിറയും...

അവിടെയെൻ ചുറ്റിലും നിൻ ഗന്ധമൊഴുകും...
മോഹങ്ങൾ ആനന്ത നൃത്തം ചവിട്ടും ..
അവിടെ നാം മിഴികളിൽ മിഴികോർത്തു നിൽക്കും ...
മഴപെയ്യും വീഥിയിൽ കുളിരാർന്നു നനയും...

കുളിർതന്ന വിറയൽ നാം പങ്കിട്ടെടുക്കും..
ആ നിറയുന്ന ചൂടിൽ നാം ഉരുകും....
ഉരുകി നാം ഒന്നാകും ഒരു കാലമാകും...
അതിൽനിന്നും ഒരു പുതിയ പുലരിയുണരും...

വില്ല32
എംഒഐ.

Friday, April 03, 2015

Kaalathinodu...

Punchiri kelkkuvaan Kaathoren kaathil.. kaalame kanner pozhichadende.
Thooraatha mazhayilil njaan veyilkaathu nilkkumbool...
Veendum mazhakkar nirachadende...

Iruvireal bandhanthil ninneriyume..
Pukayilen swaasam nirachuveendum..
Kaalamee neethanna gandhangalokkeyum..
Oordwan valikaan vembunnadende..

Niramulla chashakangal chumbichu
Veerthoren karaline kandittum mathivannille..
Ente hridayathin yauvanam kaarnnuthinnittum..
Kalame ninvishappariyille..

Sunday, March 29, 2015

Veendum

Putiyooru pularrikku thirithelichu
Pakaloon kizhakkinnu vannudichu
Paathi mayakkathil nilkkumennil
Pazayoru paattinte variyunarnnu.

Varshangal pathu purarakil ninnum
Varikayaay oormakal aardramaayi
Vitacholli veerpetta nimishangal ha
Vitarunnu veendumen hrithinullil.

Manassin madikuthil itrakaalam
Mattarumariyaathe kaathuvacha
Maambazham innu pazhuthuvallo
Maunam madhuram nunanjuvallo.

Niramulla raavukal veendumethum
Nirayum vennilaaventechuttum
Neerittu veezhunna vinninnu keezhil
Neeyum njaanum kandumuttum...



Friday, February 27, 2015

ഇപ്പോഴും..

എരിയുന്നുണ്ടുരുകാതെ കനവുകളെൻ ഉള്ളിൽ
നീറുന്നുണ്ടാത്മാവതിന്നും ..
അരികിൽ നീ നില്ക്കുന്ന ഗന്ധമിന്നിപ്പോഴും
വീശുന്നു  കാറ്റായ്  ചുറ്റും .

പഴയൊരെൻ  സ്വപ്നത്തിൻ മിഴികളിന്നും
തിരയുന്നു നിന്നെയെൻ വഴിയിൽ ...
പണ്ടു  നീ തന്നൊരു പുഞ്ചിരി ഇപ്പോഴും
മായാതെ നില്പാണു മനസ്സിൽ..

പറയാൻ മറന്നോരു പ്രണയം മനസ്സിന്റെ
വാതിലിൽ മുട്ടി വിളിക്കയാണോ..
അരികിൽ  കിടക്കുമെൻ ഭാര്യതൻ ചൂടായ് നീ
എന്നെ പുണർനിന്നു ഉറക്കമാണൊ.

Thursday, June 20, 2013

ആഗ്രഹങ്ങള്‍ ..

ഒരുപാടു നാളുകള്‍ക്കൊടുവില്‍
ആലുവ നഗരത്തിരക്കിന്റെ നടുവില്‍
നരതിന്ന തലയുമായ് ഒരു ദിനം കാണും നാം
മഴ പെയ്തു തോര്‍ന്ന വഴിയരികില്‍ ...

മിഴി കൊണ്ടു തമ്മില്‍ ചിരിക്കും .. കരയും..
ഓര്‍മ്മകള്‍ എല്ലാം നനഞ്ഞുപോകും.
കാലത്തിനുലയില്‍ പൊലിഞെന്നു കരുതിയൊരാ-
അഗ്നി വീണ്ടും എരിഞ്ഞു നില്‍ക്കും

നിന്നെ ഞാന്‍ പുല്‍കും - എന്‍ അന്തരാത്മാവിനാല്‍
ഞാന്‍ നിന്നില്‍ വീണ്ടും അലിയും..
നരകള്‍ പൊഴിഞ്ഞീടും മിഴികള്‍ നിറഞ്ഞീടും-
ഒടുവില്‍ നാം വീണ്ടും ഒന്നുചേരും...

                     ൨൦/൦൬/൨൦൧൩

Friday, February 19, 2010

തലമുറാന്തരം

മദ്യതിന്റെ മലര്‍ വാടിയിലൂടെ നടക്കുമ്പോളാണ് ഞാന്‍ അവനെ കുറിച്ചോര്‍ത്തത്
അജു..മാത്രത്വതിന്റെ മണം മാറാത്ത മനസ്സും തോളില്‍ അപക്വതയുടെ ആവനാഴിയും വാക്കുകളില്‍ അക്ഷര തെറ്റുകളും നിറച്ചു നടക്കുന്ന ഒരു പയ്യന്‍.
പരീക്ഷണണങ്ങളില്‍ ആയിരിന്നു താല്പര്യം, ഇന്റ്റര്‍നെറ്റും ആഗോളഗ്രാമവും കയെത്തും ദൂരത്തിരുന്നിട്ടും തന്നില്‍ മാത്രം വിസ്വസിക്കുന്നവന്‍.അഴിഞ്ഞാടാന്‍ അവസരങ്ങള്‍ ഇല്ലാതെ പോയ യൗവനം.ജനനം സൗദിയില്‍, അച്ചനും അമ്മയും ഒപ്പം ഉണ്ടായിരുന്നിട്ടും ആസ്വദിക്കാന്‍ ആകാതെ പോയ ബാല്യകാലം,സൗഹ്രദം എന്തെന്നറിയാത്ത സ്കൂള്‍ ജീവിതം. അതായിരിക്കാം ഒരുപക്ഷെ അവനെ അവനാക്കുന്നത്,അജു ആക്കുന്നത്.

ബാല്യകാലങ്ങള്‍ എനിക്ക് അഞ്ജാതം, യൗവനം ഒരു മുത്തശ്ശികഥപോലെ പ്രണയം നിറഞ്ഞു തുളുമ്പുന്നതായിരുന്നു,എന്നാലും ഇവിടെ ഈ പ്രവാസലോകത്തില്‍ അവനും എന്നെ പോലെ ഒരു വിരഹ കാമുകനാണ്.പക്ഷെ കഥകളില്‍ ആണെന്നു മാത്രം.കൊല്ലം ഷാഫിയുടെ ഗാനങ്ങളില്‍ ആയിരുന്നു അവന്റെ പ്രണയവും വിരഹവും.

എന്നൊക്കെയാണു മറ്റുള്ളവരെ പോലെ ഞാനും കരുതിയിരുന്നത്.

ഒരിക്കല്‍ ഒരു രാത്രി അവന്‍ അവന്റെ സുഹ്രത്തിനോട് പറയുന്നതു കേട്ടു
വിവാഹത്തിന്റെ വിഹ്വലതകളെപറ്റി.വിവാഹത്തിനെക്കാളുപരി അതിന്റെ അവസ്ഥകളെ പറ്റി പോലും അറിവില്ലാത്ത യൗവനം.ആകെ ചിന്തിക്കുന്നതു പരാഗണത്തിന്റെ നിമിഷങ്ങളും.ആ പ്രായത്തിലും അവന്റെ വാക്കുകളില്‍ ഒരുപാട് അനുഭവങ്ങള്‍ ഞാന്‍ കേട്ടു,അതില്‍ നിന്നു ഞാന്‍ അവനെ പഠിക്കാന്‍ തുടങ്ങി.അവന്റെ അനുഭവങ്ങളേയും.
അവന്റെ ചിന്തകളില്‍ വസന്തങ്ങള്‍ ഉണ്ടായിരുന്നു....വേനലുകളും....മഴകാലം അവന്റെ കണ്ണില്‍ തുള്ളികള്‍ നിറച്ചു കടന്നു പോയിരുന്നു..കേള്‍ക്കുന്ന പ്രണയകഥകളില്‍ നായകനായി അവന്‍ നടന്നിരുന്നു.

കട്ടെടുത്ത മുഖങ്ങളില്‍ നിറമാറുള്ള ശരീരവും ,ഷാമ്പൂവിന്റെ ഗന്ധം നിറഞ്ഞ മുടിയിഴകളും ,കൊലുസ്സുകള്‍ അണീഞ്ഞ കാലുകളും എല്ലാം നിറച്ച് സ്വപ്നങ്ങളില്‍ അവന്‍ ഒരുപാട് പെണ്‍കുട്ടികളെ പ്രണയിച്ചിരുന്നു...അല്ല ഇപ്പൊളും പ്രണയിക്കുന്നു.

എന്റെ വരികളിലൂടെ ഇനി അവന്‍ പറയട്ടെ..

അനുഭവം-1..ആദ്യപ്രണയത്തിന്റെ അന്ത്യം...

ആദ്യത്തെ പ്രണയം തകര്‍ന്നത് യൗവനത്തിന്റെ ചൂട് സിരകളില്‍ കരാട്ടെയുടെ ദാഹം നിറച്ചപ്പോള്‍ ആയിരുന്നു.ഒട്ടും പ്രതീക്ഷിക്കാതെ.അതും കരാട്ടെ കളരിയില്‍ വച്ച് ഒരു കൊച്ചുപയ്യന്‍ കാരണം...
പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ അഭ്യാസം തുടങ്ങിയതാണ് ഇപ്പോള്‍ രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുന്നു അത്യാവശ്യം സ്റ്റെപ്പുകള്‍ പഠിച്ചു എന്നതോന്നല്‍ ഒരു അഹങ്കാരമായി വളര്‍ന്നപ്പോള്‍ ഗുരുവിന്റെ അടുത്തുചെന്നു.പുതിയ കുട്ടികള്‍ക്ക് തന്റെ കഴിവു പറഞ്ഞു കൊടുക്കാന്‍ അവസരം വേണം,ഒരു ചെറുചിരിയോടെ "ആയിക്കോട്ടെ" എന്നു ഗുരുവും.അന്നു തന്നെ പഠിപ്പിക്കലും തുടങ്ങി.
ക്ലാസ്സില്‍ ചെന്നപ്പോളെ ഞ്ഞെട്ടി,പിന്നെ മനസ്സില്‍ ഒന്നല്ല രണ്ട് ലഡ്ഡു പൊട്ടി.ഞാന്‍ പഠിക്കുന്ന സ്കൂളിലെ എട്ടാംക്ലാസ്സില്‍ പഠിക്കുന്ന അസ്സീസും ജബ്ബാറും.അവരുടെ ഇത്തമാര്‍ പത്തില്‍ പഠിക്കുന്നു ഒരുപാടുപേരുടെയും എന്റെയും സ്വപ്നങ്ങളില്‍ ജീവിക്കുന്നവര്‍ അവരുടെ ഒരാളുടെയെങ്കിലും സ്വപ്നത്തിലേക്ക് ഇവരുവഴി നടന്നുചെല്ലാം വേറെ ആര്‍ക്കും കിട്ടാത്ത ഒരു ഭാഗ്യം.
ഹുസ്സ് അടിച്ച് അവരുടെമുന്നിലേക്ക് ചെന്നു ഒരു ഗുരുവിന്റെ ഗൗരവത്തോടെ.രണ്ട് പേരേയും കണ്ണുകളില്‍ കണ്ണുറപിച്ച് തോളില്‍ പിടിച്ചു കുലുക്കി പിന്നെ ഒന്നും മിണ്ടാതെ ചുറ്റും ഒന്നു നടന്നു മുന്നില്‍ വന്ന് ഒരു കൈ അകലത്തില്‍ നിന്നു.രണ്ട് പേരുടേയും മുഖത്ത് നോക്കി ..ജബ്ബാറിന്റെ മുഖത്ത് ഒരു ചിരി കണ്ടു ,അവന്റെ താടിക്ക് ഒരു തട്ടുകൊടുത്തു അവന്റെ കണ്ണില്‍ കിളിപറന്നുകാണണം.പിന്നെയും അവര്‍ക്കുചുറ്റും നടന്ന് കരാട്ടെയെകുറിച്ച് ഒരു പ്രസഗം.ഒരു ഡെമൊ കാണിക്കാം എന്ന ഓഫര്‍.
ആ ഓഫര്‍ എന്റെ ജീവിതം തന്നെ മാറ്റിമറച്ചു.
അവരുടെ കണ്ണുകളില്‍ ആവേശം..അതു മുതലാക്കാന്‍ തന്നെ ഞാന്‍ തിരുമാനിച്ചു "ഹൈസ്പീഡ് ബ്ലോക്കിങ്ങ്" അതു തന്നെ ആവട്ടെ.അസ്സീസിനെ അടുത്തേക്കുവിളിച്ച് മുന്നില്‍ നിര്‍ത്തി എന്നെ അടിക്കാന്‍ പറഞ്ഞു.ഇത്തിരി ശക്തി ആയിതന്നെ ഞാന്‍ തടുത്തു. അവന്റെകയ്യു തകര്‍ന്നു കാണണം ആ കണ്ണില്‍ അല്പ്പം നീര്‍പൊടിഞ്ഞതു ഞാന്‍ കണ്ടു.ഹാ...ഒരു പധതി വിജയിച്ചിരിക്കുന്നു.ഇതവന്‍ വീട്ടില്‍ പറയും എന്റെ ശക്തി അവളും അറിയും...മുഖത്തെ ഗൗരവം കളയാതെ ഞാന്‍ അടുത്ത ഹുസ്സ് അടിച്ചു.. ഇനി ജബ്ബാറിന്റെ ഊഴം..എന്റെ ശക്തി ഇവന്റെ വീട്ടിലും അറിയണം.ഹും...ഞാന്‍ അവന്റെ കണ്ണുകളില്‍ നോക്കി ഒന്നു മൂളി തയ്യാറായിനിന്നു....അവന്‍ അടിച്ചു..വലം കൈക്ക് ഉള്ള അടി ഞാന്‍ പുല്ലുപോലെ തടുത്തു.."ആരോഗ്യം പോരാ"വീണ്ടും ആഞ്ഞടിക്കാന്‍ പറഞ്ഞു...മനസ്സില്‍ അവന്റെ കണ്ണില്‍ പറക്കുന്ന കിളികളായിരുന്നു കൂടെ അതറിയുമ്പോള്‍ അവള്‍ ചിരിക്കുന്ന ചിരിയും....സര്‍വ്വശക്തിയും എടുത്തു ഞാന്‍ തടുത്തു...ഓര്‍മ്മ നഴ്ടപെട്ടുപോയി കാണണം..ഒരു പത്ത് മിനിട്ട് നിന്നു കറങ്ങുകയായിരുന്നു അവന്‍ .......അല്ല ഞാന്‍...ഒരടിക്ക് ഇത്ര ശക്തി ഉണ്ടെന്ന് അന്നാണ് തിരിച്ചറിഞ്ഞത് ....വലം കൈക്ക് അടിപ്രതീക്ഷിച്ചു നിന്ന എനിക്ക് അവന്‍ ഇടംകയ്യനായിരുന്നു എന്ന് തിരിച്ച്റിയാന്‍ ഒരു അരമണികൂര്‍കൂടി വേണ്ടിവ്വന്നു..

മനസ്സില്‍ അപ്പോളും ആപെണ്‍കുട്ടികളുടെ ചിരിക്കുന്ന മുഖം ആയിരുന്നു..എന്റെ വീഴ്ച്ചമനസ്സില്‍ കണ്ട് ചിരിക്കുന്ന മുഖം.അങ്ങനെ അപ്പോള്‍ എന്റെ കണ്ണില്‍നിന്നും പറന്നകന്ന കിളികള്‍ക്കൊപ്പം മനസ്സിലെ ആ കിളികളും പറന്നുപോയി...

അടുത്ത ലക്കത്തില്‍ കാത്തിരിക്കുക......അനുഭവം-2..അനുഭൂതികളുടെ താളങ്ങള്‍.....

Saturday, November 22, 2008

അവിസ്മ്രതം

പ്രണയപരാഗ ധൂളികള്‍ വിതറിഓര്‍മ്മകള്‍ വീശുമ്പോള്‍,
വിരഹമതിന്‍ ചുടുതുള്ളികളാലെന്‍കണ്ണുനിറക്കുന്നു.
ഇരവിന്‍ നീലിമ കാതില്‍ വിതറുംമാസ്മര ഗാനങ്ങള്‍,
മൗനമതിന്‍ ശ്രുതിയാകിലും മനസ്സില്‍അഴലു നിറക്കുന്നു.

വരികളിലവളെ വരക്കാന്‍ കനവുകള്‍കവിതകള്‍ തിരയുമ്പോള്‍,
നീറുകയാലെന്‍ ഹൃദയം,തൂലികവഴുതിപോകുന്നു.
കാലം മാറിയ കാര്യം ചിന്തകള്‍അറിയുന്നില്ലെന്നൊ.
കരളില്‍ വീണൊരു മുറിവിന്നിനിയുംമാഞ്ഞിട്ടില്ലെന്നൊ.

അകതാരാകെ അലകടല്‍ പോലെഅലറിവിളിക്കുന്നു.
അവളിന്നെവിടെ അവളിന്നെവിടെഅരികത്തില്ലല്ലൊ.
പ്രണയം തിങ്ങിയ സിരകളുമായിസ്മ്രതികള്‍ വിങ്ങുന്നു.
അതിനുള്ളൗഷധമായെന്‍ മുന്നില്‍മദ്യമിരിക്കുന്നു.

വിസ്മ്രതമാക്കാന്‍ വെമ്പുംതോറുംഓര്‍മ്മകള്‍ മുറുകുന്നു.
ഹൃത്തിന്‍ ഭിത്തിയില്‍ മുറിവുകള്‍ ‍വീണ്ടുംവിസ്ത്രതമാകുന്നു.
കൗമാരത്തിന്‍ വെയില്‍ മാഞ്ഞിട്ടുംഓര്‍മ്മകള്‍തന്‍ ചൂടില്‍,
ഉരുകാതുരുകി തീരുകയാണെന്‍കരളും ആത്മാവും.

Friday, October 03, 2008

ഒരു പുലരി കൂടി...

പഴയൊരു കാല സ്മ്രതികളലറിയാ-
തുഴറീപോയി ഞാന്‍.
പുലരിയിലേതോ പാട്ടിന്‍ ഈരടി-
കാതിലലച്ചപ്പോള്‍.

പകലോന്‍ തൂകിയ കുങ്കുമവര്‍ണ്ണം-
കണ്ണില്‍ വീണപ്പോള്‍.
കൗമാരത്തിന്‍ പകലിന്‍ ചൂടില്‍-
ഉറക്കമുണര്‍ന്നു ഞാന്‍.

അവിടെന്‍ കളിയും ചിരിയും കണ്ടു-
കനവുകള്‍ കണ്ടു ഞാന്‍.
അവിടെന്‍ അഴലിന്‍ നിഴലില്‍ മുങ്ങിയ-
പ്രണയം കണ്ടു ഞാന്‍.

അതിലെന്‍ പ്രണയിനി തൂകിയ പുഞ്ചിരി-
പൂവുകള്‍ കണ്ടു ഞാന്‍.
അവളുടെ ശബ്ദവും അവളുടെ ചിരിയും-
വീണ്ടും കേട്ടൂ ഞാന്‍.

അവളോടൊത്തൊരുമിച്ചു നടന്നൊരു-
വീത്ഥികള്‍ കണ്ടു ഞാന്‍.
അന്നാ കണ്ണില്‍ കണ്ടൊരു മോഹം-
വീണ്ടും കണ്ടു ഞാന്‍.

അവളെ വേര്‍പെട്ടൊടുവില്‍ പോന്നൊരു-
നിമിഷം കണ്ടു ഞാന്‍.
അപ്പോളിറ്റൊരു കണ്ണീര്‍ ചൂടില്‍-
വീണ്ടുമുണര്‍ന്നു ഞാന്‍.

Wednesday, February 20, 2008

ഒരു സുപ്രഭാതം പറഞ്ഞത്

അങ്ങാകിഴക്കാ മാമലതന്‍
‍ഉച്ചിയില്‍ വന്നെത്തി സൂര്യനിന്നും.
ചെത്തിയും തുമ്പയും പൂക്കയായി
പുല്‍നാമ്പിലാവിയായ് മഞ്ഞുതുള്ളി.

കണ്‍തുറന്നങ്ങോട്ടു നോക്കുകില്‍നിന്‍
കണ്‍കളില്‍ കാണുമാ കാവ്യഭംഗി.

ഓര്‍മ്മകള്‍ ഇറ്റിറ്റുവീഴുമപ്പോള്‍
‍നെഞ്ചില്‍നിറയും പ്രണയമപ്പോള്‍
‍ഒള്ളില്‍ നിറഞ്ഞോരു വൈര്യമെല്ലാം
കത്തിയെരിഞ്ഞുടന്‍ ചാമ്പലാകും.

എങ്ങുനിന്നോഎത്തും മോഹമേഘങ്ങള്‍ നിന്‍
മാറില്‍കുളിരായ് പെയ്തൊഴിയും.

നിന്‍‌മുന്നിലെത്തി നിരന്നുനില്‍ക്കും
പണ്ടുനീ കണ്ടൊരാ സ്വപ്നങ്ങളും
മോഹഭംഗങ്ങള്‍തന്‍ ദു:ഖങ്ങളോ
കണ്ണില്‍ നീര്‍തുള്ളിയായ് ഇറ്റുനില്‍ക്കും.

കാമുകിതന്‍കരള്‍ പൂത്തൊരാപൂ‌തേടി
ചിന്തകളൊക്കെ പറന്നുപോകും.

എല്ലാം മറന്നുനീ നോക്കിനില്‍ക്കെ
മിഴിവേറും സൗന്തര്യമാസ്വദിക്കെ
ജീവിതംനിന്‍ മുന്നില്‍ന്നില്‍ വന്നുനില്‍ക്കും
സൗന്തര്യബോധത്തിന്‍ കണ്ണുകെട്ടും.

ഇനിനിന്റെ കണ്ണിലിരുട്ടുമാത്രം പൂക്കും,
ചിന്തകള്‍ ചിറകറ്റ പക്ഷിമാത്രം.